Swami vivekananda malayalam biography examples
ജീവിത വിജയത്തിന് സ്വാമി വിവേകാനന്ദൻ പറയുന്ന 5 കാര്യങ്ങൾ
TNN | Updated: 9 Mar 2017, 3:49 pm
Subscribe
വിവേകാനന്ദനിൽ നിന്ന് മാതൃകയാക്കാവുന്ന 5 കാര്യങ്ങൾ...
വിവേകാനന്ദനിൽ നിന്ന് മാതൃകയാക്കാവുന്ന 5 കാര്യങ്ങൾ...
സ്നേഹം
നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെയും/ഭർത്താവിനെയും മക്കളെയും മാതാപിതാക്കളെയും ദൈവത്തെ പോലെ കരുതി സ്നേഹിക്കാനാവുമെങ്കിൽ അത് തന്നെയാണ് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും മഹത്തരമായ കാര്യം. നിങ്ങൾക്ക് പരിമിതികളില്ലാതെ ലോകത്തെ സ്നേഹിക്കാനാവുമോ, ലോകത്തെ ഓരോ ജീവജാലങ്ങളെയും ഓരോ അണുവിനെയും സ്നേഹിക്കാനാവുമോ അത് തന്നെയാണ് ജീവിത വിജയത്തിനുള്ള വഴി.
സഹിഷ്ണുത
സഹിഷ്ണുതയെ കുറിച്ച് വാ തോരാതെ നമ്മൾ സംസാരിക്കാറുണ്ട്. എല്ലാവർക്കും ഉപദേശങ്ങൾ കൊടുക്കാനും മിടുക്കരായേക്കും. എന്നാൽ സഹിഷ്ണുതയുടെ കാര്യത്തിൽ സ്വന്തം കാര്യം വരുമ്പോൾ പലർക്കും പിഴയ്ക്കും. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ലാതെ പണ്ഡിതനോ പാമരനോ എന്നില്ലാതെ എല്ലാവരെയും ഒന്നായി കാണുക. എല്ലാവരോടും സഹിഷ്ണുതയോടെ ഇടപെടുകയും പെരുമാറുകയും ചെയ്യുക. അത് നിങ്ങളെ വിജയത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ...
ഭയം
മനുഷ്യർ പലപ്പോഴും പല വിധ വ്യഥകൾ അനുഭവിച്ച് ഭയപ്പെട്ട് തിരക്കിട്ട ജീവിതം നയിക്കുകയാണ്. ജോലിത്തിരക്കുകൾ, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ എന്നിവയാവും പലരെയും അലട്ടുന്നത്. പണമുണ്ടായത് കൊണ്ട് മാത്രം നിങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് നല്ല അഭിപ്രായമുണ്ടാവണമെന്നില്ല. ജീവിതത്തിലെ ഒരു ഘട്ടത്തിലും ഭയപ്പെടാതിരിക്കുക. വേവലാതിപ്പെടാതിരിക്കുക. പ്രശസ്തിയോ, വിദ്യാഭ്യാസമോ ഒന്നും വില കൊടുത്ത് വാങ്ങാനാവില്ല. സ്നേഹം മാത്രമവട്ടെ നിങ്ങളുടെ വിജയമന്ത്രം.
മതവിശ്വാസം
ഒരു ക്രിസ്തുമത വിശ്വാസിക്ക് ഹിന്ദുവാവാനോ ബുദ്ധിസ്റ്റ് ആവാനോ പറ്റണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെ. എന്നാൽ എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്ന് തന്നെയാണ്. അതിനാൽ ഏത് മതത്തിൽ വിശ്വസിക്കുന്നവരും അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിച്ച് കൊണ്ട് തന്നെ സ്വന്തം ജീവിതവീക്ഷണവുമായി മുന്നോട്ട് പോവുക.
രാഷ്ട്രീയം
ദൈവവും സത്യവും ആണ് എൻെറ കാഴ്ചപ്പാടിൽ ഏറ്റവും വലിയ രാഷ്ട്രീയം. അതല്ലാത്ത ഒരു രാഷ്ട്രീയത്തിലും ഞാൻ വിശ്വസിക്കുന്നില്ല. ലോകം എന്നും നൻമയുള്ളതാവാൻ ഓരോരുത്തരും ദൈവത്തെയും സത്യത്തെയും മുറുകെപ്പിടിച്ച് മുന്നോട്ട് പോവുക...
Five Life Lessons Running off Swami Vivekananda
Swami Vivekananda is much a father, a guide, a observer to the country and the total world. Here are five Life Inform from Swami Vivekananda